• 30 Jan 2023
  • 03: 44 AM
Latest News arrow

എലിസബത്ത് രാജ്ഞിക്ക് ഡ്രൈവറെ വേണം...

അതെ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ഒരു ഡ്രൈവറെ വേണം. 37000 ശമ്പളം കിട്ടും. ബക്കിംഗ്ഹാം പാലസില്‍ ഭക്ഷണവും താമസവും സൗജന്യം. കൊട്ടാരം ഡ്രൈവറായി നിയമനവും കിട്ടും. പക്ഷെ ഡ്രൈവര്‍ നിയമനത്തിന് മുമ്പ് കര്‍ശനമായ പരിശോധനകളും പരീക്ഷകളും ഉണ്ട്. എല്ലാത്തിലും വിജയിച്ചാല്‍ സ്ഥിര നിയമനം ലഭിക്കും. ബക്കിങ്ഹാം കൊട്ടാരത്തിലെ റോയല്‍ മ്യൂവ്‌സ് വകുപ്പാണ് നിയമനം നടത്തുക.

ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി. ദിവസവും പത്തോളം പരിപാടികള്‍ ഉണ്ടാകും. ആഴ്ചാവസാനങ്ങളില്‍ പരിപാടികളുടെ എണ്ണം ഇതിലും കൂടാം. കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍ എന്നിവര്‍ക്കു വേണ്ടിയും സേവനമനുഷ്ഠിക്കണം. യുകെയിലെ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധം. ഒപ്പം മികച്ച കരിയര്‍ റെക്കോഡ്, ഡ്രൈവിങ് സംബന്ധിച്ച കാര്യങ്ങളിലും വാഹനങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും നല്ല വകതിരിവും വിവരവും പ്രധാനമാണ്. ഒരു ടീമില്‍ അംഗമായി പ്രവര്‍ത്തിക്കാനും സംഘടനാ ശേഷിയും ഭരണ പാടവവും ആശയവിനിമയ പാടവവും അഭികാമ്യം.

ബെന്‍ലെ, റോള്‍സ് റോയ്‌സ്, ജാഗ്വര്‍, ഡൈംലര്‍ എന്നീ കമ്പനികളുടെ കാറുകളാണ് ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉപയോഗിക്കുന്നത്. നിരവധി വിന്റേജ് മോഡലുകളും കൊട്ടാരത്തില്‍ ഇപ്പോഴും ഓടുന്നുണ്ട്....എന്താ ഒരു കൈ നോക്കിയാലോ?