ഇന്ത്യാ ടുഡെ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പതിപ്പുകള്‍ നിര്‍ത്തുന്നു

ചെന്നൈ: ഇന്ത്യാ ടുഡെ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പതിപ്പുകള്‍ നിര്‍ത്തുന്നു. ഈയാഴ്ച പുറത്തിറങ്ങുന്ന പതിപ്പോടെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ മാസിക പുറത്തിറക്കുന്നത് നിര്‍ത്തുകയാണെന്ന് ഇന്ത്യാ ടുഡെ ചെയര്മാന് അരുണ്‍പുരി അറിയിച്ചു.
കഴിഞ്ഞ രണ്ടു ദശകങ്ങളായി ഉണ്ടായ നഷ്ടമാണ് പ്രസിദ്ധികരണം നിര്‍ത്തുന്നതിനു കാരണമെന്നാണ് അരുണ്‍പുരി പറയുന്നത്.എന്നാല്‍ ഡിജിറ്റല്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് മാസിക നിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇംഗ്ലീഷ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് പേരെ നില നിര്‍ത്തി മറ്റു ജീവനക്കാരെ പിരിച്ച് വിടും.പുറത്തു പോകേണ്ടി വരുന്ന പത്രപ്രവര്‍ത്തകര്‍ക്കും ഇതര ജീവനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
RECOMMENDED FOR YOU