• 07 Feb 2023
  • 05: 03 AM
Latest News arrow

ആ ഭാരം കുറഞ്ഞു.... ഇനി സാധാരണ ജീവിതം

ടെക്‌സാസ്: അതൊരു അത്ഭുതമായിരുന്നു, അവിശ്വസനീയവും. 450 കിലോയില്‍ നിന്നും ആരോഗ്യകരമായ 90 കിലോയിലെത്താന്‍ കുറച്ചൊന്നുമല്ല  മെയ്‌റാ റോസെല്‍സ് കഷ്ടപെട്ടത്. ഹാഫ് ടണ്‍ കില്ലര്‍ എന്നറിയപ്പെട്ട മെയ്‌റായെ കുറിച്ച് തന്നെയാണ് പറയുന്നത്. അമേരിക്കക്കാരിയായ മെയ്‌റാ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത് അവരുടെ ശരീര ഭാരത്തിന്റെ പേരിലാണ്. 450 കിലോ ഭാരവുമായി സ്വന്തമായി ഒന്നനങ്ങാന്‍ പോലും പറ്റാതെ വേദനാജനകമായ ജീവിതം. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നതാകട്ടെ കൃത്യമായ ചികിത്സയും ലഘു ഭക്ഷണവും ശീലമാക്കി ശരീരഭാരം 90 കിലോയാക്കി കുറച്ചതിനും.

2008ല്‍ സഹോദരി പുത്രനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഹാഫ് ടണ്‍ കില്ലര്‍ എന്ന് മെയ്‌റായെ വിളിക്കാന്‍ കാരണം. കിടന്നുരുളുമ്പോള്‍ രണ്ടുവയസുള്ള കുട്ടിയുടെ തലയ്ക്ക ക്ഷതമേറ്റ് കുട്ടി മരിച്ചെന്നുമായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ സഹോദരിയുടെ മര്‍ദ്ദനത്തിലാണ് കുട്ടി മരിച്ചതെന്നും കുറ്റം മെയ്‌റാ ഏറ്റെടുക്കുകയായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.

നാല് വര്‍ഷമായി ഭാരം കുറയ്ക്കാനുള്ള ചികിത്സ മെയ്‌റാ ആരംഭിച്ചിട്ട്.  ഹോസ്റ്റണില്‍ നിന്നുള്ള ഡോക്ടര്‍ യുനാന്‍ നൗസരാദനാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. പലതരം ശസ്ത്രക്രിയയിലൂടെയും കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെയുമാണ് മെയ്‌റായ്ക്ക ജീവിതം തിരിച്ച് കിട്ടിയത്. കഷ്ടപാടിന്റെ നാളുകള്‍ക്ക് ശേഷം മെയ്‌റായ്ക്ക പറയാനുള്ളത് ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കണം എന്നാണ്.