• 25 Apr 2019
  • 12: 24 AM
Latest News arrow

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചുവന്ന തിമിംഗലം!

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിമിംഗല ഗവേഷകര്‍ കണ്ടെത്തുമ്പോൾ അതൊരു കുഞ്ഞന്‍ തിമിംഗലമായിരുന്നു. പിന്നീട് അപ്രത്യക്ഷമായ ആ തിമിംഗലം വളര്‍ന്നു വലുതായി തിരികയെത്തിയത് ഇപ്പോൾ ഗവേഷകരെ അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ്. മെക്‌സിക്കോ കടലിടുക്കിന് സമീപത്തുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് ഈ അപൂര്‍വ്വമായ വെള്ളത്തിമിംഗലത്തെ കണ്ടെത്തിയത്.

ആല്‍ബിനോ എന്ന അവസ്ഥയാണ് തിമിംഗലങ്ങള്‍ക്ക് വെള്ള നിറം നല്‍കുന്നത്. വെള്ളക്കടുവകൾക്കും വെള്ള ജിറാഫുകൾക്കും സമാനമാണ് ഇത്തരം വെള്ള തിമിംഗലങ്ങളുടേയും ശരീരഘടന. ശരീരത്തിൽ കറുത്ത പിഗ്മെന്റുകള്‍ അഥവാ മെലാനിന്റെ കുറവാണ് ജീവികള്‍ക്ക് വെള്ള നിറം ലഭിക്കാനുള്ള കാരണം.