• 16 Nov 2018
  • 02: 16 PM
Latest News arrow

യുഎഇയില്‍ സ്രാവ് പിടുത്തം നിരോധിച്ചു

ദുബായ്: യുഎഇ കടലില്‍ സ്രാവ് പിടുത്തം ഫെബ്രുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ നിരോധിച്ചു. കാലാവാസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് നിരോധനെ ഏര്‍പ്പെടുത്തിയത്. സ്രാവ് പ്രജനനം നടത്തുന്ന കാലയളവായതിനാലാണ് നിരോധനം.

അപൂര്‍വ ഇനത്തില്‍പ്പെട്ട സ്രാവുകളുടെ വംശനാശം സംഭവിക്കാതിരിക്കാന്‍ കൂടിയാണ് സ്രാവ് പ്രജനനം നടത്തുന്ന കാലയളവില്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കാലാവാസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ സലാഹ് അബ്ദുല്ല അല്‍ റയിസി അറിയിച്ചു. പവിഴപ്പുറ്റുകളുടെ ശുചീകരണത്തിന് കാരണക്കാരാകുന്ന സ്രാവുകള്‍ ക്ഷീണിച്ചതും രോഗബാധിതവുമായ മത്സ്യങ്ങളെയാണ് ഭക്ഷിക്കാറ്. 

ഇതുമൂലം പവിഴപ്പുറ്റുകള്‍ രോഗബാധിതമാകാതെ സംരക്ഷിക്കപ്പെടുന്നു. യുഎഇയില്‍ ആകെ 30 തരം സ്രാവുകളാണുള്ളത്. ഇതില്‍ പലതും സംരക്ഷിക്കപ്പെടേണ്ട ഇനത്തില്‍പ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.