• 10 Jun 2023
  • 03: 44 PM
Latest News arrow

മൂന്നാംലിംഗക്കാരുടെ കഥപറയാന്‍ സ്വന്തം ജീവിതവുമായി അനാമിക

ഭിന്ന ലൈംഗികതയുള്ളവരെ സമൂഹത്തിന്റെ ഓരത്തേയ്ക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് സുപ്രധാന വിധിയുമായി സുപ്രിം കോടതി എത്തിയത്. ഹിജഡകള്‍ക്കും നപുംസകങ്ങള്‍ക്കും മൂന്നാം ലിംഗ പദവിയനുവദിച്ചു കൊണ്ടുള്ള വിധിയ്ക്ക് ശേഷം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഇവര്‍ക്ക് തുല്യ പരിഗണനയും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. സംവരണമുള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും അനുവദിച്ച്് രാജ്യസഭ ബില്ലും പാസാക്കി. എന്നാല്‍ മൂന്നാംലിഗക്കാരുടെ അവസ്ഥയ്ക്ക് മാത്രം യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇതെല്ലാം സ്വന്തം അനുഭവത്തിലൂടെ മനസിലാക്കിയാണ് അനാമിക മൂന്നാം ലിംഗക്കാരുടെ കഥ പറയാനൊരുങ്ങുന്നത്. ഖരക്പൂര്‍ ഐഐടിയിലെ വിദ്യാര്‍ഥിയാണ് 20കാരിയായ അനാമിക. ഐഐടിയിലെത്തുമ്പോല്‍ തനിക്ക് വലിയ പ്രതീക്ഷകളായിരുന്നുവെന്നും തനിക്ക് മുഖ്യധാരയിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് കരുതിയതെന്നും അനാമിക പറയുന്നു. പക്ഷെ അവഗണനയും പരിഹാസവും മാത്രമാണ് ഇവിടവും സമ്മാനിച്ചത്.

തന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നതിന് ഉള്‍വലിയേണ്ട വന്നു. താനുള്‍പ്പെടെയുള്ള മൂന്നാംലിംഗക്കാരുടെയെല്ലാം അവസ്ഥ മറ്റൊന്നല്ല. അനാമിക പറയുന്നു. താനുള്‍പ്പെടുന്ന മൂന്നാംലിഗക്കാരുടെ കഥ എഴുതുകയാണ് ഇനി അനാമികയുടെ ലക്ഷ്യം. കോളേജ് വാര്‍ത്താക്കുറിപ്പായ  ദി സ്‌കോളേഴ്‌സ് അവന്യൂവിലാണ് തന്റെ ജീവിത കഥ അനാമിക എഴുതുന്നത്.  മറ്റു ഐഐടികളിലേതു പോലെ ഖരക്പൂരിലും എല്‍ജിബിടി ഗ്രൂപ്പ് തുടങ്ങാനാവുമെന്നാണ് അനാമികയുടെ പ്രതീക്ഷ. അടുത്ത വര്‍ഷത്തോടെ ബിരുദം പൂര്‍ത്തിയാക്കി വിവേചനം ഇല്ലാത്ത ഒരു ജോലി നേടണം എന്നതാണ് അനാമികയ്ക്ക് മുന്നില്‍ ഉള്ള വെല്ലുവിളി.